Sunday, April 22, 2007

എനിക്കൊരു കൂട്ടാകുവാന്‍ നിങ്ങളും എന്റെ കൂടെ കൂടില്ലെ ????......

പ്രിയ സുഹ്യുത്തേ॥ഏകാന്തതയുടെ പടിവാതില്‍ക്കല്‍ ഏകനായി ഇരിക്കുമ്പോള്‍ ഏറ്റം ആദ്യം എത്തുന്ന ഓര്‍മ്മ എന്തായിരിക്കും? ഒരു തൂണ, ഒരു സുഹ്യുത്ത്, അതുമല്ലെങ്കില്‍ എഴുതുക, വായിക്കുക, കാണുക। അതെ, ഞാ‍നേകനല്ല ! തുണയുണ്ട്, ബന്ധുക്കളുണ്ട്, സുഹ്യുത്തുക്കളുണ്ട്, പക്ഷേ... എനിക്ക് ദാഹിക്കുന്നു !। അതേ॥ ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറുന്നു। വിദൂരതയിലാ‍യിരുന്നുകൊണ്ട് ഒരു ചെറിയ കുരുവിയെപ്പോലെ പാറിപ്പറക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു॥ എന്നാല്‍ എന്റെ ഈ ചെറിയ ലോകത്തിലായിരുന്നുകൊണ്ട് ലോകം മുഴുവന്‍ ബന്ധപ്പെടുവാന്‍ ഞാനിഷ്ടപ്പെടുന്നു। എനിക്കൊരു കൂട്ടാകുവാന്‍ നിങ്ങളും എന്റെ കൂടെ കൂടില്ലെ ????......

Sunday, April 15, 2007

S.S.L.C ചോദ്യ പേപ്പര്‍ ചോര്‍ന്നൂ...............

S.S.L.C ചോദ്യ പേപ്പര്‍ ചോര്‍ന്നൂ...............

1. നീ പോ മോനേ ______
a) ഗോപാലാ
b) ദാമോദരാ
c) ദിനേശാ

2. ____ ഗിരി ഗിരി
a) വിജയഗിരി
b) വിനാഗിരി
c) സവാരി

3. ശംഭോ ____ ദേവാ
a) കാമ
b) വാമ
c) മഹാ

4. കണ്ണന്റെ മുന്പിലും പിന്നിലും ഉള്ളത് എന്ത്?
a) റെസ്റ്റ്
b) നെസ്റ്റ്
c) ബെസ്റ്റ്

5. ആലിപ്പഴം പെറുക്കാന്‍ _____ നിവര്‍ത്തി
a)പോപ്പിക്കുട
b)ഇരിഞ്ഞാലക്കുട
c)പീലിക്കുട

6. ആരേയും ____ ഗായകനാക്കും
a) മുസ്തഫ
b) സൈതാലി
c) ഭാവ

7. യെവന്‍ ഒരു ____ ആണ്‌
a) നാറി
b) പുലി
c) കൂലി

8. വാതാ ___ ഗണപതിം ഭജേ. ഇവിടെ ഗണപതിയുടെ ഇനീഷ്യല്‍ എന്താണ്?
a)P
b)Q
c)R

9. ഹെന്റെ _____ അമ്മച്ചിയാണേ സത്യം. ഇവിടെ ജഗതി ശ്രീകുമാര്‍ സൂചിപ്പിച്ചത് ആരെ?
a) ശബരിമല അമ്മച്ചി
b) അമ്മയുടെ അമ്മ
c) മുടിപ്പുര അമ്മച്ചി

10. സൈനബയുടെ മുന്നില്‍ ഉള്ളത് എന്ത്?
a) ആ
b) ഈ
c) ഓ

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കും നാഥന്റെ മുമ്പില്‍
പാടുവതും രാഗം നീ തേടുവതും രാഗമായ്‌
ദേവനുമനുരാഗിയായ്‌ അമ്പലപ്രാവേ (ഒന്നാം രാഗം)

ഈ പ്രദക്ഷിണവീഥിയില്‍ ഇടറി നിന്റെ പാതകള്‍
എന്നും ഹൃദയ സംഗമത്തിന്‍ ശീവേലികള്‍ തൊഴുതു
ആ .... ആ .... (ഈ പ്രദക്ഷിണ)
കണ്ണുകളാലര്‍ച്ചന മൗനങ്ങളാല്‍ കീര്‍ത്തനം
എല്ലാമെല്ലാമറിയുന്നീ ഗോപുരവാതില്‍ (ഒന്നാം രാഗം)
നിന്റെ നീല രജനികള്‍ നിദ്രയോടുമിടയവേ
ഉള്ളിലുള്ള കോവിലിലെ നട തുറന്നുകിടന്നു
ആ .... ആ .... (നിന്റെ നീല)
അന്നുകണ്ട നീയാരോ ഇന്നുകണ്ട നീയാരോ
എല്ലാമെല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍

ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

വേനല്‍ച്ചൂടില്‍ വെന്തുരുകി നില്‍ക്കുന്ന ഭൂമിയെപുളകച്ചാ൪ത്തണിയിക്കുന്ന വേനല്‍മഴപോലെതിരക്കുപിടിച്ച ജീവിതത്തില്‍ ഓ൪മ്മകളുടെ സുഗന്ധവുംപേറി തഴുകാനെത്തുന്ന മന്ദമാരുതനെപ്പോലെഒരുവിഷുപ്പുലരികൂടി സമാഗതമായിരിക്കുന്നു......കാതില്‍ തേ൯മഴയായി പെയ്തിറങ്ങുന്ന സ്വരമാധുരിയുടെ അകമ്പടിയുമായി വിഷുപക്ഷിയുംനയനങ്ങളെ ആനന്ദസാഗരത്തില്‍ ആറാടിക്കുന്ന ദൃശ്യവിരുന്നൊരുക്കികൊണ്ട് പൂത്തുലഞ്ഞുനില്‍ക്കുന്ന കണിക്കൊന്നയുംനമ്മെ ഒരു പുതിയലോകത്തിലേക്ക് ആനയിക്കുകയാണ്.....പ്രതീക്ഷകളുടേയും സ്വപ്നങ്ങളുടേയും തേരിലേറിയുളള ഈ ജീവിതപ്രയാണത്തില്‍സന്തോഷവും സമാധാനവും കണികണ്ടുണരാ൯ എന്നും കഴിയട്ടെ....ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

എന്റെ സംശയം

മടമാസപ്പുലരിയുടെ സ്വര്ണ്ണശോഭയുമായി വീണ്ടുമൊരു വിഷു കൂടി വരവായി.......നെല്ലാരു നാളേയ്ക്കുള്ള ശുഭപ്രതീക്ഷയോടെ ഹൃദൃമായ വിഷു ആശംസകള്‍........
കണ്ട നാള്‍ മുതല്‍ ചോദിക്കാന്‍ മനസില്‍ കൊണ്ടു നടന്ന കാര്യമാണ്‌; എങ്കിലും ഇതു എഴുതാന്‍ പോകുമ്പോള്‍ എന്തെ കൈയും മനസും ഒരുപോലെ വിറയ്കുകയായിരുന്നു. പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഞാന്‍ എങ്ങിനെ ആ മുഖത്ത്‌ നോക്കും എന്നെനിയ്ക്കറിയില്ല. എന്നാല്‍ ഇതു പറയാതിരിക്കാനും വയ്യ. എന്നെ എങ്ങിനെ വേണമെങ്കിലും കരുതിക്കോളൂ, എന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അതു ശരിയാണെന്ന് തോന്നുന്നു. പറഞ്ഞു കഴിഞ്ഞാല്‍ നമ്മള്‍ തമ്മിലുള്ള സൌഹൃദം ഇല്ലാതാവുമോ?, എന്നെ മറക്കുമോ?, എന്നെ കാണുമ്പോള്‍ മുഖം മറക്കുമോ?,. ഇപ്പോള്‍ ഞാന്‍ പ്രാര്‍ഥിക്കുകയാണ്‌- എന്റെ ദൈവമേ........... എന്തിനാണ്‌ ഞാന്‍ നിന്നെ കണ്ടുമുട്ടിയത്‌ ഹാ; ദൈവ നിശ്ചയമല്ലേ നടക്കൂ........... എന്റെ ചോദ്യത്തിനു ആത്മാര്‍ഥമായ മറുപടി തരണം. നേരിട്ട് ചോദിച്ചാല്‍ വെറുമൊരു തമാശയായിട്ടേ കരുതൂ, അതുകൊണ്ടാണ് ഇങ്ങനെ എഴുതുന്നത്‌ ഇതു വളരെ "serious" ആയിടു വേണം കാണാന്‍. എന്നാല്‍ ഞാന്‍ ചോദിക്കട്ടെ?, എനിക്ക്‌ ശരിക്കും നാണമാവുന്നുണ്ട്‌ ; എന്നാലും ഞാന്‍ രണ്ടും കല്‍പിച്ചു ചോദിക്കാം- സത്യത്തില്‍ ഈ മായാവി ബാലമംഗളത്തീലാണോ അതോ ബാലരമയിലാണോ?

ഈ സുഹൃത്തിന്റെ വിഷു ദിനാശംസകള്‍ !!!

ഈ വിഷുവിനു എന്റെ കൈനീട്ടാമായി ഒരു പിടി ആശംസകള്‍ ... പ്രകോപനങ്ങളുടെയും, മാല്ല്സര്യത്തിന്റെയും, സ്ഫോടനങ്ങളുടെയും ദുര്‍ഗന്ധമില്ലാത്ത ... സമത്വത്തിന്റെ കുളിര് കാറ്റെകുന്ന നാളുകള്‍ക്കായി ... നമുക്ക് ഈ വിഷുവിനു പ്രാര്‍ഥിക്കാം ... കൊന്ന പൂക്കാലിന്റെ നൈര്‍മ്മല്യവും, ഉച്ച സദ്യയുടെ സംതൃപ്തിയും, കൈ നീട്ടതതിന്റെ അംഗീകാരവും ചേര്‍ത്തു ഒരു കാര്‍മേഘ കൂട്ട്‌ ഉണ്ടാക്കാം ... സ്നേഹത്തിന്റെ പെരുമഴക്കായി ... ഈ സുഹൃത്തിന്റെ വിഷു ദിനാശംസകള്‍ !!!

ഒരായിരംവിഷു ആശംസകള്‍ നേരുന്നു

പ്രത്യാശയുടെ കണിയൊരുക്കി വിഷു വരവായി. മനം കുളിരുന്ന സന്തോഷകരമായ ഒരുനൂറു വിഷുദിനങ്ങള്‍ ഇനിയും ജീവിത്തിലുണ്‌ടാവട്ടെ! ഹൃദ്യമായ വിഷുദിനാശംസകള്‍ നേരുന്നു ഞാന്‍
ഓര്‍മ്മയിലെന്നുംഒരു കണിയായ്‌ തെളിയുന്ന ഈ സൌഹൃദംഎനിക്കു വിലപ്പെട്ടതാകുന്നു..പൂത്തുനില്‍ക്കുന്നകണികൊന്നയുടെ നിറവില്‍നാം ഒരു പഴയകാലം ഓര്‍ക്കുന്നു..ഈ വിഷുക്കാലം ഇവിടെ വിരിഞ്ഞസ്നേഹത്തിന്റെയും സൌഹൃദത്തിന്റെയുംഓര്‍മ്മക്കായി പങ്കുവെക്കാം..വിഷുപ്പക്ഷികള്‍ പാടുമ്പോള്‍,നിനക്കു കൈനീട്ടമായ്‌സ്നേഹം, നന്‍മ, പ്രാര്‍ത്ഥനകള്‍...ഒരായിരംവിഷു ആശംസകള്‍ നേരുന്നു

വിഷുദിനാശംസകള്‍

പ്രത്യാശയുടെ കണിയൊരുക്കി വിഷു വരവായി. മനം കുളിരുന്ന സന്തോഷകരമായ ഒരുനൂറു വിഷുദിനങ്ങള്‍ ഇനിയും ജീവിത്തിലുണ്‌ടാവട്ടെ! ഹൃദ്യമായ വിഷുദിനാശംസകള്‍ നേരുന്നു ഞാന്‍